തൃശൂര്‍: ഐപിഎസ്സുകാരന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിപിന്‍ കാര്‍ത്തിക് അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ പാലക്കാട് ചിറ്റൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ചിറ്റൂര്‍ പൊലീസ് പ്രതിയെ ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസിന് കൈമാറി. വായ്പ തട്ടിപ്പുകേസില്‍ വിപിന്റെ അമ്മ ശ്യാമളയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗുരുവായൂര്‍ പൊലീസ് വിപിനെ ചോദ്യം ചെയ്യുകയാണ്.
വ്യാജരേഖ ചമച്ച് മകൻ ഐപിഎസുകാരനാണെന്നു, 'അമ്മ അസിസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറാണെന്നും പറഞ്ഞായിരുന്നു തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ ശ്യാമളയും(58) മകന്‍ വിപിന്‍ കാര്‍ത്തിക്കും (29) തട്ടിപ്പ് നടത്തിയത്. ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ ഐപിഎസ് ഓഫീസറാണെന്നാണ് വിപിന്‍ പറഞ്ഞിരുന്നത്
വ്യാജ ശമ്ബളസര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍നിന്നായി ഇരുവരും ചേര്‍ന്ന് രണ്ട്‌കോടിയോളം രൂപ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ പണം ഉപയോഗിച്ച് 12 ഓളം ആഢംബരകാറുകള്‍ ഇവര്‍ വാങ്ങിയിട്ടുണ്ട്. വായ്പയെടുത്ത് ആഡംബരക്കാറുകള്‍ വാങ്ങിയശേഷം ഇവ മറിച്ചുവില്‍ക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിനിടെയാണ് തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്. തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവര്‍ക്ക് ഗുരുവായൂര്‍ താമരയൂരില്‍ ഫ്‌ളാറ്റുമുണ്ട്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗുരുവായൂര്‍ ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് മാനേജരില്‍ നിന്ന് 95 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon