ads

banner

Wednesday, 6 November 2019

author photo

തിരുവനന്തപുരം : അരൂരിലെ പരാജയത്തെപ്പറ്റി മാധ്യമങ്ങൾ കഥയറിയാതെ ആട്ടം കാണരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ഇന്നലെ രാവിലെ പത്ത് മണി മുതൽ ഏകദേശം പത്ത് മണിക്കൂർ നീണ്ട ത്രിതല പരിശോധനയിൽ പരാജയ കാരണങ്ങൾ വ്യക്തമായി ആലപ്പുഴ പാർട്ടി ഘടകം വിലയിരുത്തിയിട്ടുണ്ട്. താൻ അതിൽ സംബന്ധിച്ചിരുന്നുവെന്നും മന്ത്രി.

ഉത്തരവാദിത്തപ്പെട്ട ആരും അരൂരിലെ തോൽവിക്ക് താൻ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത്   മുൻപന്തിയിൽ പ്രവർത്തിച്ചുവെന്നുമാണ് പറഞ്ഞതെന്നും മന്ത്രി അവകാശപ്പെടുന്നു.  എന്നാൽ കുട്ടനാട്ടിൽ നിന്നുള്ള ഒരു ജില്ലാ കമ്മറ്റി അംഗം താനാണ് കാരണക്കാരൻ എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിൽ പരസ്യമായി മുന്നോട്ട് വരാനും ജി സുധാകരൻ ആവശ്യപ്പെട്ടു. 

ഷാനിമോൾ ഉസ്മാൻ പോലും തന്റെ വിജയം പൂതന വിവാദം കൊണ്ടല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ച് വെക്കാമെന്ന് ആരും കരുതേണ്ടെന്നും ഇലക്ഷൻ കമ്മീഷൻ പോലും തള്ളിയ വിഷയമാണിതെന്നും രാഷ്ട്രീയ ക്രിമിനലുകൾ പറയുന്നത് വിശ്വസിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement