ലക്‌നൗ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലെ 10 നഗരങ്ങളില്‍ ഇന്നും ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി. ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂർ, ജഫ്രാബാദ്, ചാണക്യ പുരിയിലെ യുപിഭവൻ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ പ്രഖാപിച്ചത്. വെള്ളിയാഴ്ച്ച ജുമാ നമസ്‍കാരം കണക്കിലെടുത്ത് ഡൽഹി ജമാ മസ്ജിദിനു മുന്നിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ഉത്തർപ്രേദശിൽ തലസ്ഥാനമായ ലക്നൗ, ഗാസിയാബാദ്, മീററ്റ്, കാണ്‍പൂര്‍,മധുര, അലിഗഢ്, ആഗ്ര, മധുര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും. അതേസമയം, പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ സംഘർഷത്തിൽ ഉത്തർപ്രദേശിലെ മരിച്ചവരുടെ എണ്ണം 21 ആയി.
കഴുത്തിന് വെടിയേറ്റ് ചികിത്സയിലായിരുന്ന ഫിറോസാബാദ് സ്വദേശി മൊഹമ്മദ് ഹാറൂണ്‍ ഇന്നലെ മരിച്ചതോടെയാണ് മരണസംഖ്യ 21 ആയത്. സംസ്ഥാനത്തെ സംഘർഷവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ യുപി ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon