ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച മൂന്ന് പ്രതികള്‍ ദയാഹര്‍ജി നല്‍കും. ഇക്കാര്യം കാണിച്ച് പ്രതികള്‍ തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കി. അക്ഷയ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരാണ് ദയാഹര്‍ജി നല്‍കുക. നിയമപരമായി സാധ്യമായ എല്ലാ വഴികുളും ഉപയോഗിക്കുമെന്നും പ്രതികള്‍ പറഞ്ഞു.
നിയമവഴികള്‍ പൂര്‍ണമായി അടയാതെ വധശിക്ഷ പാടില്ല. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്കാന് അവകാശമുണ്ടെന്നും തിഹാര്‍ ജയില്‍ അധികൃതരുടെ നോട്ടീസിന് മൂന്നു പ്രതികളും മറുപടി നല്‍കി.
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടിതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. വെറുതെ സമയം കളയരുതെന്നും കേടതി അഭിഭാഷകനോട് പറഞ്ഞിരുന്നു. കൂടാതെ അക്ഷയ് ഠാക്കൂര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതിയും തള്ളിയിരുന്നു.
This post have 0 komentar
EmoticonEmoticon