തിരുവനന്തപുരം : സുൽത്താൻ ബത്തേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ് മരണപ്പെട്ട ആലപ്പുഴ നൂറനാട് പുതുവള്ളക്കുന്നം വിനോദ് ഭവനിൽ സന്തോഷിന്റെ മകൻ നവനീതിന്റെ (ചുനക്കര ഗവൺമെന്റ് വി.എച്ച്.എസ്.ഇയിലെ ആറാം ക്ലാസ് വിദ്യാർത്ഥി) കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ജീവനക്കാർക്ക് 2018-19 വർഷത്തെ പെർഫോമൻസ് ഇൻസന്റീവ് മുൻ വർഷങ്ങളിലേതു പോലെ വാർഷിക ശമ്പളത്തിന്റെ 8.33 % അനുവദിക്കാൻ തീരുമാനിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon