ads

banner

Wednesday, 18 December 2019

author photo

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ മന്ത്രി സഭ അധികാരത്തില്‍ വന്നു. ദിവസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവിലാണ് ഷൈഖ്‌ ജാബര്‍ അല്‍ മുബാറക്ക്‌ അല്‍ സബാഹി ന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭയാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മൂന്നു വനിതകളെയും രാജ കുടുംബത്തില്‍ നിന്നുള്ള 2 പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയാണു മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്‌.

കുവൈത്തില്‍ നിലവിലെ പാര്‍ലമെന്‍റ് വന്നതിനു ശേഷമുള്ള മൂന്നാമത്തെ മന്ത്രിസഭയാണ് അധികാരമേറ്റത്‌. ചരിത്രത്തില്‍ ആദ്യമായി കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ ചുമതല രാജ കുടുംബത്തിനു പുറത്തു നിന്നുള്ളയാളാണ് എന്നത് പുതിയ മന്ത്രിസഭയുടെ പ്രത്യേകതയാണ്.

പ്രതിരോധമന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയും ആയി രാജകുടുംബാംഗമായ ശൈഖ് നാസര്‍ മന്‍സൂര്‍ അസ്വബാഹും, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി അനസ് അല്‍ സ്വാലിഹം നിയുക്തനായി. ആരോഗ്യമന്ത്രി സ്ഥാനത്തു ഡോ. ബാസില്‍ അസ്സ്വബാഹിനെ നിലനിര്‍ത്തിയപ്പോള്‍ വിദേശകാര്യമന്ത്രിയായി ഡോ. അഹമദ്‌ അല്‍ നാസര്‍ അല്‍ മുഹമ്മദ്‌ അസ്വബാഹിനെയാണ് നിയമിച്ചത്. ഖാലിദ് റൗദാന്‍ (വാണിജ്യം), ഡോ. സൗദ് ഹിലാല്‍ അല്‍ ഹര്‍ബി (വിദ്യാഭ്യാസം), മുഹമ്മദ് അല്‍ ജബ്രി (വാര്‍ത്താവിനിമയം, യുവജനകാര്യം), ഡോ. ഫഹദ് അല്‍ അഫാസി (നീതിന്യായം, ഒൗഖാഫ്), ഡോ. ഖാലിദ് അല്‍ ഫാദില്‍ (എണ്ണ, ജല, വൈദ്യുതി), മറിയം അഖീല്‍ (ധനകാര്യം) ഡോ. ഗദീര്‍ മുഹമ്മദ് അസീരി (സാമൂഹികക്ഷേമം), മുബാറക് സാലിം അല്‍ ഹരീസ് (പാര്‍ലമെന്‍ററീ, സേവനകാര്യം), വലീദ് ഖലീഫ അല്‍ ജാസിം (മുനിസിപ്പല്‍) എന്നിവരാണ് മറ്റുമന്ത്രിമാര്‍.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement