ads

banner

Monday, 16 December 2019

author photo

ന്യൂഡൽഹി:  രാഹുൽ ഗാന്ധിയുടെ ‘റേപ് ഇൻ ഇന്ത്യ’ പരാമർശവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നൽകിയ പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ഝാർഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് വിശദീകരണം ആരാഞ്ഞത്. 

 രാജ്യത്ത് സ്ത്രീ പീഡനക്കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് ഝാർഖണ്ഡിലെ റാലിയിൽ രാഹുൽ ഗാന്ധി റേപ്പ് ഇൻ ഇന്ത്യ പരാമർശം നടത്തിയത്. ‘മേക്ക് ഇൻ ഇന്ത്യ’ എന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ എവിടെ നോക്കിയാലും’റേപ്പ് ഇൻ ഇന്ത്യ’യാണ് കാണുന്നതെന്നായിരുന്നു രാഹുലിന്റെ വിമർശനം. ഇതിനെതിരെ സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. 

 സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ രാഷ്ട്രീയ ആയുധമാക്കിയെന്നാണ് സ്മൃതി പരാതിയിൽ ആരോപിക്കുന്നത്. രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും സ്മൃതി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement