തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ചര്‍ച്ച ചെയ്യാന്‍ മറ്റന്നാള്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനാണ് സഭാ സമ്മേളനം ചേരുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും ഇത്തരം നിര്‍ദേശം പ്രതിപക്ഷം മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നത്.
ഇതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും നിയമസഭ അംഗീകാരം നല്‍കും. നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും നിയമസഭ പ്രമേയം പാസാക്കും.
This post have 0 komentar
EmoticonEmoticon