ന്യൂഡല്‍ഹി: ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്. രാജ്യത്ത് നികുതി വരുമാനം വലിയ തോതില്‍ കുറഞ്ഞെന്നും ഉപഭോഗവും നിക്ഷേപവും കുറയുകയാണെന്നും ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നാണ് ഐഎംഎഫ് വിശദീകരിക്കുന്നത്. ഇന്ത്യയുടെ തളര്‍ച്ച ആഗോള സാമ്ബത്തിക മേഖലയെയും പിന്നോട്ടടിക്കുകയാണെന്നും ഐഎംഎഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനം കുറയുന്നതും മറ്റ് ഘടകങ്ങളും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടയിട്ടതായി IMF വിലയിരുത്തുന്നു. പ്രതിസന്ധി തുടരുകയാണെങ്കില്‍ ബാങ്ക് നിരക്കുകള്‍ ഇനിയും കുറയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുമെന്ന് IMF അസി.ഡയറക്ടര്‍ റാനില്‍ സല്‍ഗാഡൊ പറഞ്ഞു. എന്നാല്‍, വളര്‍ച്ചയെ സഹായിക്കുന്നതിനുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് പരിമതമായ ഇടമുണ്ട്.
പ്രതീക്ഷിച്ചതിലും വളരെ ആഴത്തിലുള്ള പ്രതിസന്ധിയാണ് ഇന്ത്യയിലുള്ളതെന്നും ഇതില്‍ നിന്ന് മറികടക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും ഐഎംഎഫിലെ മുഖ്യ സാമ്ബത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം അഞ്ചു തവണയാണ് നിരക്കുകള്‍ കുറച്ചത്. ഒമ്ബത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നിരക്കുകള്‍ കുറച്ചിട്ടും കാര്യമായ നേട്ടം കൈവരിക്കാനായിട്ടില്ലെന്നായിരുന്നു ഈ മാസം നടത്തിയ അവലോകനത്തില്‍ പറഞ്ഞത്. വാര്‍ഷിക വളര്‍ച്ചാ നിരക്ക് മുന്‍നിശ്ചയിച്ച 6.1 ല്‍ നിന്ന് അഞ്ച് ശതമാനമായും റിസര്‍വ് ബാങ്ക് കുറച്ചിരുന്നു.
This post have 0 komentar
EmoticonEmoticon