കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരന് നായര്‍ക്കാണ് അന്വേഷണ ചുമതല.
സംഭവത്തില്‍ പിഡബ്ലുഡി, ജല അതോറിറ്റി എന്നിവരോട് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ച് റോഡ് അടിയന്തരമായി പൂർവ സ്ഥിതിയിലാക്കാനും വകുപ്പുകൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് ജല അതോറിറ്റി എട്ട് മാസം മുന്‍പ് കുഴിച്ച കുഴിയില്‍ വീണാണ് യുവാവ് മരിച്ചത്. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്.
ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേര്‍ന്നുള്ള കുഴിയില്‍ വീണപ്പോള്‍ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് വാട്ടര്‍ അതോറിറ്റി കുഴി കുഴിച്ചിരുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon