കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.
ഇന്ന് കോടതിയില്‍ ഗൂഡാലോചനയില്‍ എട്ടാം പ്രതിയായ ദിലീപ് ഹാജരായിരുന്നില്ല. ദിലീപിനു വേണ്ടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് അഭിഭാഷകനാണ്. കുറ്റപത്രത്തിന്മേലുള്ള പ്രാരംഭ വിചാരണയാണ് ഇന്ന് നടക്കുന്നത്.
ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമര്‍ശം ഹര്‍ജിയില്‍ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേള്‍ക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon