റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്, ജെഎംഎം, ആർജെഡി സഖ്യം 47 സീറ്റുകൾ നേടി ബിജെപിയെ തകർത്ത് അധികാരത്തിലേക്ക്. ഇന്ന് തന്നെ ഹേമന്ത് സോറൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിച്ചേക്കും. അതേസമയം, ബിജെപി മുഖ്യമന്ത്രിയായിരുന്ന രഘുബർദാസ് ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രിയായി ഗവർണർ രഘുബർദാസിനോട് അഭ്യർത്ഥിച്ചു.
30 സീറ്റുകൾ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റുകൾ നേടി. ആർജെഡിക്ക് ഒരു സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന്റെ മികച്ച മുന്നേറ്റമാണിത്. കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടാൻ കോൺഗ്രസിനായി. അതേസമയം, ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. കഴിഞ്ഞ തവണ 37 സീറ്റുകൾ നേടിയ ബിജെപിക്ക് ഇത്തവണ 25 സീറ്റുകൾ മാത്രമാണ് നേടാനായത്.
മുഖ്യമന്ത്രി രഘുബര്‍ദാസും സ്പീക്കറും നാല് മന്ത്രിമാരും പാർട്ടി സംസ്ഥാന അധ്യക്ഷനും കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. അധികാര നഷ്ട്ടത്തോടൊപ്പം പാർട്ടിയുടെ പ്രധാന വ്യക്തികളെല്ലാം നിയമസഭയ്ക്ക് പുറത്തായത് ബിജെപിക്ക് ഇരട്ടിപ്രഹരമായി. വിജയ പ്രതീക്ഷ വെച്ച് ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വൻപ്രചാരണമാണ് ജാർഖണ്ഡിൽ നടന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon