ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ മില്ലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികളെയും ഉൾപ്പെടുത്തി പോലീസ് എഫ്.ഐ.ആർ. ജാമിഅ വിദ്യാര്‍ഥികളായ ആസിഫ് തന്‍ഹ(എസ്.ഐ.ഒ), ചന്ദന്‍ കുമാര്‍(ഐസ) കാസിം ഉസ്മാനി(സി.വൈ.എസ്.എസ്) എന്നിവരെയാണ് ഡല്‍ഹി പൊലിസ് പ്രതി ചേര്‍ത്തത്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും കേസില്‍ പ്രതിയാണ്. പുതുതായി തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഇവരുൾപ്പെടെ ഏഴ് പേരാണ് പ്രതികള്‍.
വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപകമായി ഡല്‍ഹി പൊലിസ് എഫ്.ഐ.ആറുകളെടുക്കുന്നുവെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ വാദത്തെ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന എഫ്.ഐ.ആറിന്റെ കോപ്പികള്‍.
ഞായറാഴ്ച്ചയാണ് ജാമിഅ മില്ലിയയില്‍ സംഘര്‍ഷം ആരംഭിച്ചത്. സമാധാനമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് സംഘം ആക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ജാമിയ മില്ലിയയിലെ ഹോസ്റ്റലിലും ലൈബ്രറിയിലടക്കം കയറി പോലീസ് നരനായാട്ട് നടത്തുകയായിരുന്നു. ഇതിനെ ചെറുത്ത വിദ്യാർത്ഥികൾക്ക് നേരെയാണ് പോലീസ് കേസെടുത്ത് പ്രതികാര നടപടി നടത്തുന്നത്. ജാമിയയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon