ads

banner

Monday, 30 December 2019

author photo

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ മഹാറാലി സംഘടിപ്പിക്കുന്നു. അഞ്ച് ലക്ഷത്തിലധികം ആളുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് സംഘടകരുടെ വിലയിരുത്തൽ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന റാലി മറെെൻ ഡ്രൈവിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ നേതാക്കളും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും.

പ്രതിഷേധ റാലിയുടെ മികച്ച നടത്തിപ്പിനും പരമാവധി ഗതാഗത തടസം ഒഴിവാക്കുന്നതിനും പ്രത്യേക പരിശീലനം നല്‍കിയ മൂവായിരം വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി നാളെ വൈകിട്ട് നാലു മണിക്ക് ആലുവ മുതല്‍ എറണാകുളം വരെ 1001 ഇരുചക്രവാഹനങ്ങള്‍ അണിനിരക്കുന്ന വിളംബര ജാഥ നടത്തും.

രാജ്യവ്യാപകമായി സിഎഎക്കും എൻആർസിക്കുമെതിര പ്രതിഷേധങ്ങൾ നടക്കുകയാണ്. ഉത്തർപ്രദേശിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യുപി ഭരണകൂടം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മീററ്റിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് എതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു.

ഉത്തർപ്രദേശിൽ പൗരത്വ ഭേഭഗതിക്ക് എതിരെ നടന്ന പ്രതിഷേധത്തിൽ ഉണ്ടായ അക്രമങ്ങൾക്ക് പിന്നിൽ രാജ്യദ്രോഹ അജണ്ട ഉണ്ടെന്നാണ് ഉത്തർപ്രദേശ് പൊലീസിന്റെ നിലപാട്. മീററ്റ് അടക്കമുള്ള സ്ഥലങ്ങളിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ആരോപണം. അക്രമം നടത്തിയവർ പാക്ക് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതായി പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്താനാണ് ഉത്തർപ്രദേശ് പൊലീസിന്റെ തീരുമാനം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement