ന്യൂഡൽഹി: പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ പുതിയ വായ്പനയം പ്രഖ്യാപിച്ചു. നാണ്യപ്പെരുപ്പ നിരക്ക് ഉയരാനുളള സാധ്യത മുന്നില്‍ കണ്ടാണ് പലിശ കുറക്കാന്‍ ആര്‍ബിഐ തയ്യാറാകാത്തത്. ജിഡിപി പ്രതീക്ഷിച്ച രീതിയില്‍ ഉയരില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.
ജിഡിപി കഴിഞ്ഞ ആറ് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയതിനാല്‍ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുളള രണ്ട് പാദങ്ങളില്‍ നാണ്യപ്പെരുപ്പ നിരക്ക് 4.7ശതമാനം മുതല്‍ 5.1 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബിഐ വിലയിരുത്തി. ഈ സാഹചര്യത്തില്‍ പലിശ കുറച്ചാല്‍ നാണ്യപ്പെരുപ്പം വീണ്ടും ഉയരും. ബജറ്റ് വരാനിരിക്കെ വളര്‍ച്ച കൂട്ടാനുളള ശ്രമങ്ങള്‍ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. അതേ സമയം, ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനാകില്ലെന്ന് ആര്‍ബിഐ വിലയിരുത്തി. വെറും 5 ശതമാനമായിരിക്കും 2019-20 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി. 6.9 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon