ads

banner

Sunday, 1 December 2019

author photo

 മുംബൈ: രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഖത്ത് നോക്കി പറഞ്ഞ് മുതിർന്ന വ്യവസായി രാഹുൽ ബജാജ്. കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാരും വൻകിട വ്യവസായികളും പങ്കെടുത്ത എക്കണോമിക് ടൈംസ് അവാർഡ് ചടങ്ങിലായിരുന്നു രാഹുൽ ബജാജിന്റെ വിമർശനം. സൃഷ്ടിച്ചെടുത്ത അത്തരമൊരു അന്തരീക്ഷം നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ചടങ്ങിൽ അമിത് ഷാ തുറന്ന് സമ്മതിക്കുകയും ചെയ്തു.  

 'ഞങ്ങൾ ഭയപ്പെടുന്നു...അത്തരമൊരു അന്തരീക്ഷം തീർച്ചയായും നമ്മുടെ മനസ്സിലുണ്ട്. പക്ഷേ ആരും ഇതിനെ കുറിച്ച് സംസാരിക്കില്ല. എന്റെ വ്യവസായി സുഹൃത്തുക്കളും പറയില്ല. എന്നാൽ ഞാൻ തുറന്ന് പറയും. പക്ഷേ നിഷേധം മാത്രമല്ല എനിക്ക് നല്ലൊരു മറുപടി കിട്ടേണ്ടതുണ്ട്.

 ഒരു മികച്ച അന്തരീക്ഷം സൃഷ്ടിച്ചെടുക്കണം. രണ്ടാം യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഞങ്ങൾക്ക് ആരേയും വിമർശിക്കാമായിരുന്നു. നിങ്ങളുടെ സർക്കാർ നന്നായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾ നിങ്ങളെ പരസ്യമായി വിമർശിച്ചാൽ നിങ്ങളത് മുഖവിലക്കെടുക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസമില്ല. ഞാൻ പറയുന്നത് തെറ്റായിരിക്കാം. പക്ഷേ എല്ലാവർക്കും അത്തരമൊരു തോന്നലുണ്ടെന്ന് കരുതുന്നു. എല്ലാവർക്കുമായി സംസാരിക്കാൻ എനിക്കാവില്ല. പക്ഷേ എനിക്ക് പറയാതിരിക്കാനാവില്ല", രാഹുൽ ബജാജ് പറഞ്ഞു. വൻ കരഘോഷത്തോടെയാണ് ചടങ്ങിൽ പങ്കെടുത്ത ആളുകൾ അദ്ദേഹത്തിന്റെ വാക്കുകൾ എതിരേറ്റത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement