തിരുവല്ല: തിരുവല്ലയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം. അഞ്ച് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. നിരവധി വാഹനങ്ങള്‍ തല്ലി തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിപിഐഎം പ്രവര്‍ത്തകരായ സുനില്‍കുമാര്‍, ദീപു, ജിനീഷ്, ബിജെപി പ്രവര്‍ത്തകരായ വിഷ്ണു, പ്രജോത്തമന്‍, മഹേഷ് എന്നിവരെയാണ് പോലീസ്‌അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച അര്‍ധ രാത്രിയിലാണ് തുകലശേരിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമിക്കുകയായിരുന്നു. സിപിഐഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് പരസ്പരം അക്രമിച്ചത്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുനില്‍ കുമാര്‍, റോഷന്‍, ബിജെപിക്കാരായ സദാനന്ദന്‍, ഉണ്ണികൃഷ്ണന്‍, വാസു ആചാരി തുടങ്ങിയവരുടെ വീടുകള്‍ അടിച്ചു തകര്‍ത്തു.
സുനില്‍കുമാറിന്‍റെ അയല്‍വാസിയുടെ വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി. ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷമായിരുന്നു ഇരുവിഭാഗത്തിന്‍റെയും പരസ്പരമുള്ള അക്രമം. മുന്‍സംഭവങ്ങളുടെ തുടര്‍ച്ചയാണ് ആക്രമണമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു. കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon