ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ സാമ്പത്തിക ആരോപണവുമായി ആം ആദ്മി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എം.എല്‍.എ ആദര്‍ശ് ശാസ്ത്രി. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് 10 കോടി ആവശ്യപ്പെട്ടതായി ശസ്‌തി ആരോപിച്ചു.
10 മുതല്‍ 20 കോടി രൂപ വരെ സീറ്റിന് ആവശ്യപ്പെട്ടെന്നാണ് ആരോപണം. എ.എ.പി തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ദ്വാരകയില്‍നിന്നുള്ള എം.എല്‍.എ ആയ ആദര്‍ശ് ഇന്നലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പേരമകനാണ് ആദര്‍ശ് ശാസ്ത്രി. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. 11ന് വോട്ടെണ്ണും. 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon