ads

banner

Wednesday 1 January 2020

author photo

തിരുവന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡില്ലാത്തവർക്ക് ഇക്കൊല്ലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. ഇതടക്കം ഈ വർഷം സർക്കാർ നടപ്പാക്കാൻ നിശ്ചയിച്ച പരിപാടികൾ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിശദീകരിച്ചു. പഞ്ചായത്തുകളിലടക്കം 12000 പൊതു ശുചി മുറി സ്ഥാപിക്കും. വഴിയോര വിശ്രമകേന്ദ്രങ്ങൾ വ്യാപകമാക്കൽ, നഗരങ്ങളിൽ സ്ത്രീകൾക്ക് താമസിക്കാൻ ഇടങ്ങൾ എന്നിവ ഇതിൽ പെടുന്നു. കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കും.

എല്ലാ റോഡുകളും നന്നാക്കും. വിദ്യാർഥികൾക്ക് പാർട് ടൈം ജോലിക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിന് കോൺഗ്രസിലെ ഭിന്നത തടസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റക്ക് തടിമിടുക്ക് കാട്ടേണ്ട സമയമല്ലിത്. ജനുവരി 26 ലെ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ കോൺഗ്രസിനോട് അഭ്യർത്ഥിക്കുകയാണെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement