കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ജനുവരി 28 മുതല്‍ ആരംഭിക്കും. ദിലീപ് അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായി. പ്രത്യേക കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് കേസ് പരിഗണിക്കുന്നത്.
ദിലീപ് അടക്കമുളള കേസിലെ പ്രതികള്‍ക്ക് തിങ്കളാഴ്ച കോടതി കുറ്റപത്രം നല്കി. പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും അവര്‍ക്കു മേല്‍ കുറ്റം ചുമത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് ഇന്ന് കോടതിയിൽ നടന്നത്. പ്രതികള്‍ കുറ്റം നിഷേധിച്ചു. അടച്ചിട്ട മുറിയിലാണു നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്.
ദിലീപടക്കമുള്ള പ്രതികള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാവണമെന്ന് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ദിലീപ് കഴിഞ്ഞ ദിവസം ഹാജരാകാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗുഡാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. നടിയെ തട്ടിക്കൊണ്ടുപോയി ദൃശൃങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണന്നാണു പോലീസിന്റെ ആരോപണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon