ads

banner

Friday 31 January 2020

author photo

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വര്‍ഷം 5 ശതമാനം വളര്‍ച്ചാ നിരക്കെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷം ആറു മുതല്‍ ആറര ശതമാനം വളര്‍ച്ചയുണ്ടാകും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വച്ചു. കൂടുതല്‍ സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

2.5 ശതമാനമാണ് വ്യവസായ വളര്‍ച്ച നിരക്ക്. രാജ്യാന്തര തലത്തിലെ പ്രതിസന്ധിയും നിക്ഷേപം കുറഞ്ഞതും ഇന്ത്യയുടെ വളര്‍ച്ചയെ ബാധിച്ചു. പൊതുമേഖല ബാങ്കുകളുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധവേണം. സാമ്പത്തിക സ്ഥിതി പിന്നോട്ടു പോയത് മുന്നോട്ടു കുതിക്കുന്നതിന്‍റെ തുടക്കമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും കാര്യക്ഷമമായ ചര്‍ച്ച നടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement