കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍. ഇതു സംബന്ധിച്ച് പശ്ചിമ ബംഗാള്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെയാണ് മമതാ ബാനർജി നയിക്കുന്ന ബംഗാളും പ്രമേയം പാസാക്കാൻ തയ്യാറെടുക്കുന്നത്.
ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാന്‍ വൈകുന്നതിനെതിരെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുജന്‍ ചക്രവര്‍ത്തി വിമർശനവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മമത സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേശിയ പൗരത്വ രജിസ്ട്രറിന് എതിരെ തൃണമൂല്‍ കൊണ്ടുവന്ന പ്രമേയത്തെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണച്ചിരുന്നു.
അതേസമയം, പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തെയും ഇരു പാര്‍ട്ടികളും പിന്തുണയ്ക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ പ്രമേയം പാസാക്കിയത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുഴുവൻ പ്രമേയം പാസാക്കാനാണ് തീരുമാനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon