മരട്: അവസാനത്തെ സൈറൺ മുഴങ്ങിയതിനു ശേഷം ഗോൾഡൻ കായലോരം നിലം പൊത്തി. മരടിൽ സുപ്രീം കോടതി ഉത്തരവിട്ട ഫ്ളാറ്റ് സമുച്ചയത്തിന്റെ അവസനത്തെ ഫ്ലാറ്റായ ഗോൾഡൻ കായലോരം നിലം പതിച്ചു. 17 നിലകളുള്ള കെട്ടിടം പൊളിഞ്ഞു വീണത് സെക്കന്റുകൾക്കുള്ളിൽ.. ഇതോടുകൂടി മരടിലെ നാല് ഫ്ലാറ്റുകളും പൊളിച്ചു . ഗോൾഡൻ കായലോരത്തിന്റെ സമീപത്തുള്ള അങ്കണവാടി സുരക്ഷിതം.
ഒന്നരക്ക് ആദ്യ സൈറൺ മുഴക്കി പ്രോട്ടോക്കോൾ അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ത്തിയാക്കി രണ്ട് മണിക്ക് സ്ഫോടനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ അവസാനവട്ടം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി1.56 നാണ് ആദ്യ സൈറൺ മുഴങ്ങിയത്. പൊലീസും അധികൃതരും എല്ലാം ചേര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. നൂറ് മീറ്റര്‍ മാറി ബ്ലാസ്റ്റ് ഷെഡിലേക്ക് വിദഗ്ധരെത്തി. കൺട്രോൾ റൂമിലും ക്രമീകരണം പൂര്‍ത്തിയാക്കി. ആകാംക്ഷയുടെ നിമിഷങ്ങൾക്കൊടുവിൽ ഗോൾഡൻ കായലോരം മണ്ണടിഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon