ശ്രീനഗര്‍: രാഷ്ട്രപതിയില്‍നിന്ന് ധീരതയ്ക്കുള്ള മെഡല്‍ ഏറ്റുവാങ്ങിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ ഭീകരർക്കൊപ്പം കസ്റ്റഡിയിലെടുത്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കറെ തൊയ്ബ ഭീകർക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു ഡിഎസ്പി ദേവേന്ദ്ര സിംഗിനെ ജമ്മുകശ്മീര്‍ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15നാണ് ദേവേന്ദ്ര സിംഗിന് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ ലഭിച്ചത്.
ഡൽഹിയിലേക്ക് പോകുന്ന വഴി തെക്കൻ കശ്മീരിലെ കുൽഗാമിലുള്ള മിർ ബാസാറിലെ പൊലീസ് ബാരിക്കേഡിൽ വച്ചായിരുന്നു മൂന്നാംഗ സംഘത്തെ പൊലീസ് പിടികൂടിയത്. വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു ദേവേന്ദ്ര സിംഗിനൊപ്പം കാറിലുള്ളത് ഭീകരരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ നവീന്‍ ബാബുവിനും ലഷ്കറെ തൊയ്ബ ഭീകരൻ ആസിഫ് റാത്തറിനുമൊപ്പമാണ് ദേവേന്ദ്ര സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാനക്കാരായ 11 ട്രക്ക് ഡ്രൈവർമാരെ കൊന്ന കേസിലെ പ്രതിയാണ് നവീന്‍ ബാബു. സംഘം സഞ്ചരിച്ചിരുന്ന കാറിൽനിന്ന് അഞ്ച് ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon