ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഡല്‍ഹി തീസ് ഹസാരി കോടതി പരിഗണിക്കും. ഡല്‍ഹിയില്‍ പ്രവേശിക്കരുത്, പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ ജനാധിപത്യ വിരുദ്ധമാണെന്നാണ് ചന്ദ്രശേഖര്‍ ആസാദിന്റെ നിലപാട്.
അടിയന്തര ചികിത്സ വേണ്ടിവന്നാല്‍ ജാമ്യവ്യവസ്ഥകള്‍ തടസമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജമാമസ്ജിദില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം പോലീസ് കസ്റ്റഡിയിൽ ആയിരുന്ന ചന്ദ്ര ശേഖറിന് ഒടുവിൽ ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി കടുത്ത വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
സിഎഎ പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്നാണ് ജയില്‍ മോചിതനായതിന് പിന്നാലെ ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കിയിരുന്നത്. രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് സമരം ചെയ്യുന്നതെന്നും ആസാദ് പറഞ്ഞു
This post have 0 komentar
EmoticonEmoticon