വാഷിങ്ടണ്‍: ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ വധത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന യു.എസ് -ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ച് അമേരിക്ക. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിനാണ് വിസ നിഷേധിച്ചത്.
ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ജവാദ് സരീഫ് വിസക്ക് അപേക്ഷിച്ചത്. വിസ യു.എസ് നിഷേധിച്ചതോടെ സരീഫിന് വ്യാഴാഴ്ച നടക്കുന്ന രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കാനാവില്ല.
യു.എന്‍ ഉച്ചകോടികള്‍ക്കും യോഗങ്ങള്‍ക്കും അംഗ രാജ്യങ്ങളിലെ വിദേശകാര്യ ഉദ്യോഗസ്ഥര്‍ക്ക് വിസ അനുവിക്കണമെന്ന 1947ലെ ഉടമ്ബടിയുടെ ലംഘനമാണ് യു.എസിന്റെ നടപടി.
ജനറല്‍ സുലൈമാനി വധത്തില്‍ ആദ്യമായി ജവാദ് സരീഫ് യു.എന്‍ രക്ഷാസമിതിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതാണ് അമേരിക്കയെ വിസ നിഷേധത്തിലേക്ക് നയിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon