പാലക്കാട്: എംഎല്‍എ ഫണ്ടുപയോഗിച്ച് തൃത്താലയില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ സ്ഥാപിച്ച ശിലാഫലകത്തിലുള്ളത് വ്യക്തികളുടെ പേരല്ല, മറിച്ച് സ്വര്‍ണ്ണ ലിപികളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം. കൂറ്റനാട് തൃത്താല റോഡിൽ എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ബസ് ഷെൽറ്റർ ഉദ്ഘാടനം ചെയ്ത് വിടി ബല്‍റാം എംഎല്‍എയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഭരണഘടന ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമാകുകയാണ് തൃത്താലയിലെ ബസ് സ്റ്റോപ്പും എംഎല്‍എയുടെ നടപടിയും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon