ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അക്രമം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജ്യം നടുങ്ങിയ അക്രമമാണ് ജെ.എന്‍.യുവില്‍ നടന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.
ജാമിഅ മില്ലിയ്യ, ബനാറസ്, അലഹബാദ്, അലീഖഢ് തുടങ്ങിയ സര്‍വകലാശാലകളില്‍ നടന്നതിന്‍റെ ബാക്കിയാണ് ജെ.എന്‍.യുവില്‍ നടന്നത്. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള മോദി-അമിത് ഷാ സര്‍ക്കാറിന്‍റെ കഴിവില്ലായ്മയാണ് തെളിഞ്ഞതെന്നും സോണിയ ഗാന്ധി പറഞ്ഞു.
മോദിയും അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്ത് മുന്‍പെങ്ങും കാണാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. മോദിയും ഷായും പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്.
അടിച്ചമര്‍ത്തലിന്റെ ഭരണമാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്നത്. പാരത്വ ഭേദഗതി, എന്‍ആര്‍സി വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമായിട്ടും ഇത് പരിഹരിക്കുന്നതിന് വേണ്ട ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഉത്തര്‍പ്രദേശിലേയും ഡല്‍ഹിയിലേയും പോലീസിന്റെ നടപടികള്‍ നടുക്കുന്നതും വിഭാഗീയവുമാണെന്നും സോണിയ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon