പശ്ചിമ ബംഗാൾ: കൊല്‍ക്കത്തയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് വിദ്യാർഥികളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് മോദി കൊൽക്കത്തയിലെത്തിയത്. കനത്ത സുരക്ഷയിലാണ് മോദിയുടെ സന്ദര്‍ശനം. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെത്തിയത്. രണ്ട് ദിവസം നീളുന്ന സന്ദർശനത്തില്‍ പ്രധാനമന്ത്രി മോദി കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കും. പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാൾ വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മോദിയുടെ സന്ദർശനം.
പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗവും ഇടതുമുന്നണി പ്രവർത്തകരും വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സന്ദർശനത്തിനെതിരായ പ്രതിഷേധത്തെത്തുടർന്ന്, കനത്ത സുരക്ഷയിലാണ് മോദിയെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. തുടര്‍ന്നാണ് മമതയുമായി മോദി കൂടിക്കാഴ്ച നടത്തിയത്. സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവ പിന്‍വലിക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി മമത കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. "ഇക്കാര്യം പറയാൻ ഇത് ഉചിതമായ സമയമായിരിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ തുടങ്ങിയത്. പക്ഷേ ഞങ്ങൾ സി.എ.എയ്ക്കും എൻ.പി.ആറിനുമെതിരെ പ്രക്ഷോഭം നടത്തുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് എതിരാണ് ഞങ്ങള്‍. ആരും അതിക്രമങ്ങൾ നേരിടേണ്ടവരല്ല. ദയവായി സി.എ.എയെക്കുറിച്ച് പുനർവിചിന്തനം നടത്തുക. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളിൽ പങ്കെടുക്കാനാണ് താൻ ഇവിടെ എത്തിയതെന്നും ഇത്തരം കാര്യങ്ങൾ പിന്നീട് ഡല്‍ഹിയിൽ ചർച്ചചെയ്യാമെന്നും മോദി പ
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon