തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച ചേങ്കോട്ടുകോണത്തെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ ഇന്ന് വീട്ടിലെത്തിക്കും. മൂന്ന് മണിയോടെയാകും തിരുവനന്തപുരത്ത് എത്തിക്കുക. ശനിയാഴ്ച രാവിലെ ഒന്‍പതിനാണ് ശവസംസ്കാരം.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ബുധനാഴ്ച ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായിരുന്നു. എംബാം ചെയ്‌ത് സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കും. അവിടെനിന്ന് വിമാനമാര്‍ഗംതന്നെ മൂന്നുമണിയോടെ തിരുവനന്തപുരത്തെത്തിക്കുമെന്നാണ് കരുതുന്നത്.
വൈകീട്ട് ആംബുലന്‍സുകളില്‍ ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലൈനിലെ രോഹിണിഭവനില്‍(തെക്കതില്‍ വീട്ടില്‍) എത്തിക്കും. ശരണ്യയുടെ അച്ഛനും സഹോദരിയും മറ്റു ബന്ധുക്കളും ചൊവ്വാഴ്ച തന്നെ ഈ വീട്ടിലെത്തി.
ഈ കുടുംബത്തിലെ പ്രവീണ്‍കുമാര്‍ കെ.നായര്‍(39), ഭാര്യ ശരണ്യ ശശി(34), മക്കളായ ശ്രീഭദ്ര(9), ആര്‍ച്ച(7), അഭിനവ്(4) എന്നിവരാണ് മരിച്ചത്. ഇവരുടെകൂടെ മുറിയിലുണ്ടായിരുന്ന പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാറും ഭാര്യ ഇന്ദുലക്ഷ്മിയും രണ്ടുവയസ്സുള്ള മകന്‍ വൈഷ്ണവും മരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon