കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയിലെത്തിയ മോദിയുമായി മമത കൂടിക്കാഴ്ച നടത്തി.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും ജനസംഖ്യാ കണക്കെടുപ്പിനും തങ്ങള്‍ എതിരാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും പിന്‍വലിക്കണമെന്ന ആവശ്യവും അറിയിച്ചു. ആവശ്യങ്ങള്‍ പരിശോധിക്കാമെന്നാണ് പ്രധാനമന്ത്രി മറുപടി നല്‍കിയതെന്നും മമത പറഞ്ഞു.
''ഔപചാരികമര്യാദയുടെ പേരിലാണ് ഞാൻ പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തിയത്. പശ്ചിമബംഗാളിലെ ജനങ്ങൾ പൗരത്വ നിയമഭേദഗതിയോ, ദേശീയ പൗരത്വ, ജനസംഖ്യാ റജിസ്റ്ററുകളോ സ്വീകരിക്കാൻ പോകുന്നില്ലെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ഇവയിലെല്ലാം പുനർവിചിന്തനം വേണമെന്നും ഞാൻ ആവശ്യപ്പെട്ടു'', കൂടിക്കാഴ്ചയ്ക്ക് ശേഷം മമതാ ബാനർജി പറഞ്ഞു.
''ബംഗാളിന് ലഭിക്കാനുള്ള 38,000 രൂപയുടെ ധനസഹായം ഉടൻ നൽകണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുൾബുൾ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടത്തിന് ബംഗാളിന് കിട്ടേണ്ടിയിരുന്ന ഏഴായിരം രൂപയും ഇതുവരെ ലഭിച്ചിട്ടില്ല'', മമതാ ബാനർജി വ്യക്തമാക്കി.
നിരവധി പരിപാടികളിലാണ് പ്രധാനമന്ത്രി പശ്ചിമബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ പങ്കെടുക്കുന്നത്. രണ്ട് പരിപാടികളിലെങ്കിലും മോദിയും മമതയും ഒരേ വേദി പങ്കിടുന്നുമുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon