ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരെ സുപ്രീം കോടതിക്ക് മുന്നില്‍ അസാധാരണ പ്രതിഷേധം സംഘടിപ്പിച്ച് സ്‌ത്രീകൾ. കഴിഞ്ഞദിവസം രാത്രിയായിരുന്നു അമ്പതിലേറെ സ്‌ത്രീകൾപൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സുപ്രീം കോടതിക്ക് മുന്നില്‍ ഒത്തുകൂടിയത്. രാത്രി പതിനൊന്ന് മണിയോടെയാണ് പ്രതിഷേധം അരങ്ങേറിയത്.
സുപ്രീംകോടതിക്ക് മുന്നില്‍ ഭഗവന്‍ റോഡിന് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. പിന്‍ജ്ര ടോഡ് ആക്ടിവിസ്റ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതേസമയം, പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 144 ഓളം ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു കേസില്‍ ഇത്രയും അധികം ഹര്‍ജികള്‍ വരുന്നത്. എന്നാൽ, കേരള സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി ഇന്ന് പരിഗണിക്കില്ല. സ്യൂട്ട് ഹര്‍ജിയായതിനാല്‍ അത് പ്രത്യേകം പരിഗണിക്കാനാണ് സാധ്യത.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon