ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഗോ ബാക്ക് വിളി. ഡൽഹി ലജ്പത് നഗറിലാണ് സംഭവം. ജനങ്ങളിൽ ബോധവത്കരണം നടത്താനെന്ന പേരിൽ ബിജെപി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് കൈവീശി നടന്നുപോകുമ്പോഴായിരുന്നു അമിത് ഷായ്ക്ക് നേരെ രണ്ട് യുവതികൾ അടക്കമുള്ള കോളനിവാസികൾ ഗോ ബാക്ക് വിളിച്ചത്. വീടിന്റെ മുകളിൽ നിന്ന് ബാനറുകൾ താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. തുടർന്ന് കോളനിവാസികളിൽ ചിലരും ഗോബാക്ക് വിളിച്ചു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ അമിത് ഷാ തയ്യാറായില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon