ads

banner

Thursday 30 January 2020

author photo

മുംബൈ: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ ഡോ. കഫീല്‍ ഖാനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 12ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നടപടി. പ്രസംഗം പ്രകോപനപരമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

മുംബൈയിലെത്തിയാണ് ഉത്തര്‍ പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കാ​യാ​ണു ക​ഫീ​ല്‍ ഖാ​ന്‍ മും​ബൈ​യി​ല്‍ എ​ത്തി​യ​ത്. ഷ​ഹീ​ന്‍​ബാ​ഗ് സ​മ​ര​ത്തി​നു പി​ന്തു​ണ ന​ല്‍​കി മും​ബൈ​യി​ലും സ​മാ​ന രീ​തി​യി​ല്‍ സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണു ക​ഫീ​ല്‍ ഖാ​ന്‍ മും​ബൈ​യി​ലെ​ത്തി​യ​ത്.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 60 ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാനെ രാജ്യം അറിഞ്ഞത്. അന്ന് സ്വന്തം നിലയ്ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചാണ് അദ്ദേഹം രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ സംഭവത്തിന് പിന്നാലെ കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനിലായ അദ്ദേഹം ഒൻപത് മാസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement