ഡല്‍ഹി: പൗരത്വ സമരത്തിന്റെ പേരില്‍ സംഘ്പരിവാര്‍ നടത്തുന്ന ആക്രമണത്തില്‍ മരണം 16 ആയി. ചൊവ്വാഴ്ച രാത്രിയും ചിലയിടങ്ങളില്‍ അക്രമമുണ്ടായി. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ കണക്ക് 16ലെത്തിയെന്ന് ഔദ്യോഗികമായി പറയുമ്പോൾ 35 ആയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹിയിലെ ആശുപത്രികളില്‍ നിന്നുള്ള വിവരമനുസരിച്ചാണിതെന്നും യുനൈറ്റഡ് എഗന്‍സ്റ്റ് ഹേറ്റ് നേതാവ് നദീം ഖാന് പറഞ്ഞു.
ആക്രമങ്ങൾ കലാപമാകുന്ന സാഹചര്യത്തിൽ മോജ്പൂര്‍, ജാഫ്രാബാദ്, ചന്ദ്ബാഗ്, കര്‍വാള്‍ നഗര്‍ എന്നീ സ്ഥലങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസേനയെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ പ്രതികരണം.
ഞായറാഴ്ച തുടങ്ങിയ അക്രമം ചൊവ്വാഴ്ച അര്‍ധരാത്രി വരെ തുടര്‍ന്നു. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ അക്രമം അരങ്ങേറിയ ഭജന്പുരയിലും ഗോകുല്‍പുരിയിലും ചൊവ്വാഴ്ച പൊലീസ് സേനാബലം വീണ്ടും കുറച്ചത് ആക്രമണത്തിന് ആക്കംകൂട്ടി. രാത്രി നിരവധി കടകള്‍ക്ക് തീവെച്ചു. വടികളും ദണ്ഡുകളുമായെത്തി കടകളില്‍ കവര്‍ച്ച നടത്തിയാണ് തീവെച്ചത്. എന്നാല്‍, ബുധനാഴ്ച പുലര്‍ച്ചെയോടെ അക്രമികള്‍ പിന്‍വാങ്ങി. കേന്ദ്രസേനയുടെയും പൊലീസിെന്റയും പൂര്‍ണ നിയന്ത്രണത്തിലാണ് ഇപ്പോള്‍ അക്രമബാധിത പ്രദേശങ്ങള്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon