അമൃത്സര്‍: തിങ്കളാഴ്ച മാത്രം അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കള്‍. സന്ദര്‍ശക വിസയിലാണ് ഇവരില്‍ പലരും ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയതിന് പിന്നാലെയാണ് പാകിസ്താനി ഹിന്ദുക്കൾ ഇന്ത്യയിലെത്തുന്നത് വർധിച്ചത്. ഇവർക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ എത്തുന്നത്.
കഴിഞ്ഞമാസം മുതല്‍ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ ഇവരില്‍ പലരും താല്പര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. പാകിസ്താനിലെ സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാണ് ഇന്ത്യയിലേക്കെത്തുന്നവരില്‍ ഭൂരിഭാഗവും.
വലിയ ലഗേജുകളുമായിട്ടാണ് ഇവരില്‍ പലരും എത്തിയിരിക്കുന്നത്. ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും എന്ന പേരിൽ ഇവിടെ എത്തിയ ഇവരുടെ പ്രധാന ലക്‌ഷ്യം ഇന്ത്യൻ പൗരത്വമാണെന്നാണ് മനസിലാകുന്നത്. പുതിയ പൗരത്വ നിയമ ഭേദഗതിയെ പാകിസ്താനിലും അഫ്ഗാനിസ്താനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സംഘത്തിലുളള ഒരു പാക് പൗരന്‍ പറഞ്ഞു.
അതേസമയം, മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിച്ച് നിർത്തിയുള്ള കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതിക്കെതിരെ രാജ്യം മുഴുവൻ പ്രതിഷേധങ്ങൾ തുടരുകയാണ്. ഇന്ത്യൻ ഭരണഘടനയ്ക്ക് തന്നെ വിരുദ്ധമായ നിലപാടാണ് ഒരു മതത്തെ മാത്രം മാറ്റി നിർത്തിയുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് എന്ന് സമരക്കാർ പറയുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon