കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ സ്വാമി വിവേകാനന്ദ പ്രതിമ അജ്ഞാതന്‍ തകര്‍ത്തു. ബര്വാന് പോലീസ് സ്റ്റേഷന് പരിധിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളിനു സമീപമായി റോഡില്‍ സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്തത്. എന്നാൽ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്.
മാ ശരദ നാണി ദേവി ശിശു ശിക്ഷാ കേന്ദ്രത്തിനു സമീപം പ്രതിമ തകര്‍ക്കപ്പെട്ടതായി കണ്ടെത്തിയെന്ന് നാട്ടുകാരാണ് പോലിസിനെ വിവരമറിയിച്ചത്. സ്കൂളിനു തൊട്ടുമുന്നിലാണ് പ്രതിമ സ്ഥിതിചെയ്യുന്നത്.സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon