കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നര കിലോ സ്വർണം കസ്റ്റംസ് പിടികൂടി. വിവിധ കേസുകളിലായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് 55 ലക്ഷം രൂപയോളം വിലമതിക്കും.
ഒരു കിലോ സ്വർണ മിശ്രിതം റെക്ടത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലപ്പുറം അരീക്കോട് സ്വദേശിയെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഷാർജയിൽ നിന്ന് കൊച്ചിയിലെത്തിയ യുവാവ് നാല് ക്യാപ്‌സ്യൂളുകൾ ആയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന ഫുട്‌ബോൾ താരമായ യുവാവിനെ അറസ്റ്റ് ചെയ്തു. പുലർച്ചെ ഒരു മണിയോടെ മലേഷ്യയില്‍ നിന്ന് കൊച്ചിയിലെത്തിയ ചെന്നൈ സ്വദേശി ആബിദാ ബാനുവിൽ നിന്ന് 356 ഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
ദുബായിയിൽ നിന്ന് പുലർച്ചെ അഞ്ചരയോടെയെത്തിയ മലപ്പുറം സ്വദേശി ജാബിറിൽ നിന്ന് 174 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണം മാലയാക്കി ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മുൻകൂട്ടി ലഭിച്ച വിവരം അനുസരിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon