വാഷിംഗ്‌ടൺ: അഹമ്മദാബാദിലെ റോഡ് ഷോയ്ക്ക് ഒരു കോടി ആളുകളെ അണിനിരത്തുമെന്ന് മോദി തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഹമ്മദാബാദിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ കഷ്ടിച്ച് ഒരു ലക്ഷം പേരെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മോദിയുടെ വാക്ക് ആവർത്തിച്ച് ട്രംപ് രംഗത്ത് വന്നത്.
'ഒരു കോടി ആളുകള്‍ അവിടെയുണ്ടാകുമെന്നാണ് ഞാന്‍ കേട്ടത്. റോഡ് ഷോയിലും ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമായി നടക്കുന്ന പരിപാടിയില്‍ 60 ലക്ഷം മുതല്‍ ഒരുകോടി ആളുകള്‍ ഉണ്ടാകുമെന്നാണ് അവര്‍ പറഞ്ഞത്'.-കൊളറാഡോ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് ആവര്‍ത്തിച്ചു.
എന്നാൽ, റോഡ് ഷോയ്ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം ട്രംപിന് വാക്ക് നല്‍കിയത് പോലെ 70 ലക്ഷം ആളുകള്‍ അല്ലെന്നും കഷ്ടിച്ച് ഒരുലക്ഷം പേര്‍ മാത്രമാണ് പങ്കെടുക്കുകയെന്നുമാണ് അധികൃതരുടെ വാദം. റോഡ്‌ഷോയില്‍ പങ്കെടുക്കാന്‍ ഇതുവരെ ഒരു ലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളുവെന്നും അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon