ന്യൂഡൽഹി: നിര്‍ഭയക്കേസ് പ്രതികളുടെ ശിക്ഷ ഒരുമിച്ച് നടത്തണമെന്ന് ഡൽഹി ഹൈക്കോടതി. ശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളി. പ്രതികള്‍ ഒരാഴ്ചയ്ക്കകം നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്നു കോടതി അന്ത്യശാസനം നൽകി. ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയുമടക്കം ഒരാഴ്ചയ്ക്കം നല്‍കണം. നിയമനടപടികളുടെ പേരില്‍ ശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. മരണവാറന്റ് സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ശരിവക്കുകയും ചെയ്തു.
നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വെറേ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കുറ്റവാളികളുടെ വധശിക്ഷയ്‍ക്കുള്ള മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെയാണ് കേന്ദ്രം ഹര്‍ജി നല്‍കിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon