ads

banner

Tuesday, 25 February 2020

author photo

ലക്നൗ: ഉന്നാവിൽ പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത മുന്‍ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്‍റെ നിയമസഭാഗംത്വം റദ്ദാക്കി. ഉത്തർപ്രദേശിലെ ബംഗർമാരു മണ്ഡലത്തിലെ ജനപ്രതിനിധിയാണ് കുൽദീപ് സെംഗാർ. കേസില്‍ എംഎല്‍എ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി കുല്‍ദീപ് സിംഗിനെ ജീവപര്യന്തം തടവ് ശിക്ഷയ്‍ക്ക് വിധിച്ചിരുന്നു. "ജനപ്രതിനിധി എന്ന നിലയ്ക്ക് ജനങ്ങൾ അ‍ർപ്പിച്ച വിശ്വാസം എംഎല്‍എ തകർത്തു. കേസ് ഇല്ലാതാക്കാൻ എല്ലാ ശ്രമവും നടത്തി. ഇരയേയും കുടുംബത്തേയും അധികാരം ഉപയോഗിച്ച് വേട്ടയാടി". ബിജെപി മുൻ എംഎൽഎ കുൽദീപ് സെംഗർ പരമാവധി ശിക്ഷ അ‍ർഹിക്കുന്നെന്നായിരുന്നു ഡൽഹിയിലെ വിചാരണ കോടതി വ്യക്തമാക്കിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 രണ്ട് പ്രകാരം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കോടതി ഇത് ജീവിത അവസാനം വരെയാകും എന്നും വ്യക്തമാക്കിയിരുന്നു. ജോലികിട്ടാൻ സഹായം തേടിയെത്തിയ പെൺകുട്ടിയെ സെംഗാർ ഉന്നാവിലെ വസതിയിൽ വച്ച് ബലാൽസംഗം ചെയ്തു എന്നാണ് കേസ്. യോഗി ആദിത്യനാഥിന്‍റെ വസതിയിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് കേസ് ദേശീയ ശ്രദ്ധ നേടിയത്. കള്ളക്കേസിൽ കുടുങ്ങിയ പെൺകുട്ടിയുടെ അച്ഛൻ കസ്റ്റഡിയിൽ ഇരിക്കെ മർദ്ദനത്തിൽ മരിച്ചിരുന്നു. ഈ വർഷം പെൺകുട്ടി വാഹനാപകടത്തിൽ ഗുരുതര അവസ്ഥയിലായതോടെയാണ് സുപ്രീം കോടതി ഇടപെട്ട് കേസ് ഡൽഹിയിലേക്ക് മാറ്റിയത്. അധികാരമുപയോഗിച്ചുള്ള വേട്ടയാടലിനെതിരെ ശക്തമായ മുന്നറിയിപ്പാണ് ഡൽഹി കോടതി നല്‍കിയിരിക്കുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement