ads

banner

Wednesday, 19 February 2020

author photo

തിരുവനന്തപുരം: പൊലീസിന്റെ തീവെട്ടി കൊള്ളയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സിഎജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. സിഎജി റിപ്പോർട്ടിലെ ആരോപണങ്ങൾ ആഭ്യന്തരസെക്രട്ടറി അന്വേഷിക്കുന്നത് കള്ളനെ കാവലേല്‍പ്പിക്കുന്നതുപോലെയാണ്. നൂലിൽ പോലും അഴിമതി കാണിക്കുന്ന സർക്കാരാണിതെന്നും ചെന്നിത്തല ആരോപിച്ചു.

ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ല. വിഷയത്തിൽ സിബിഐ അന്വേഷണം തന്നെ വേണമെന്നും പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. അഴിമതിയുടെ കൂടുതല്‍ തെളിവുകള്‍ ഉടൻ പുറത്തുവിടും. മുഖ്യമന്ത്രി അറിയാതെ ഡ‍ിജിപി ഈ ക്രമക്കേട് ചെയ്യില്ലെന്ന് മുല്ലപ്പള്ളിയും തുറന്നടിച്ചു. പൊലിസ് മേധാവിയുടേയും എ‍‍‍ഡിജിപിമാരുടേയും വിവാദവില്ലകള്‍  സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു യുഡിഎഫ് സംഘം. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement