ads

banner

Saturday, 22 February 2020

author photo

സഹപാഠികൾ കുള്ളനെന്നു വിളിച്ച് പരിഹസിച്ച 9 വയസ്സുകാരൻ ക്വാഡൻ ബെയിൽസിനു പിന്തുണയുമായി ചലച്ചിത്ര താരം ഗിന്നസ് പക്രു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പക്രു ക്വാഡനു പിന്തുണയുമായി രംഗത്തെത്തിയത്. ഒപ്പം ‘ഇളയരാജ’ എന്ന തൻ്റെ ചിത്രത്തിലെ ഒരു ഡയലോഗും അദ്ദേഹം കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു.ക്വാഡൻ്റെ അമ്മ പങ്കുവെച്ച വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പക്രു 9 വയസ്സുകാരന് തൻ്റെ പിന്തുണ അറിയിച്ചത്.


ഗിന്നസ് പക്രുവിൻ്റെ കുറിപ്പ്:
മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് …..
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് …
നീ കരയുമ്പോൾ …നിന്റെ ‘അമ്മ തോൽക്കും ………
ഈ വരികൾ ഓർമ്മ വച്ചോളു .

“ഊതിയാൽ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ “
– ഇളയ രാജ –
ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്
 

വീഡിയോ ക്വാഡൻ്റെ അമ്മ യരാഖ ബെയില്‍സ് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം. വീഡിയോയിൽ കരഞ്ഞു കൊണ്ട് ക്വാഡൻ പറയുന്നത്, ‘എനിക്കൊരു കയർ തരൂ, ഞാൻ ആത്മഹത്യ ചെയ്യട്ടെ’ എന്നാണ്. തൻ്റെ കൂട്ടുകാർ കുള്ളനെന്നു വിളിച്ച് തന്നെ കളിയാക്കുകയാണെന്നാണ് ക്വാഡൻ കരഞ്ഞു കൊണ്ട് അമ്മയോട് പറയുന്നത്. ‘കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെ’ന്നും ക്വാഡൻ പറയുന്നു.

വീഡിയോ വൈറലായതിനെത്തുടർന്ന് ഹോളിവുഡ് നടൻ ഹ്യൂ ജാക്ക്മാൻ അടക്കമുള്ളവർ ക്വാഡന് പിന്തുണ അർപ്പിച്ചിരുന്നു. അമേരിക്കൻ കൊമേഡിയനായ ബ്രാഡ് വില്ല്യംസ് ക്വാഡനു വേണ്ടി സമാഹരിച്ചത് 170000 യുഎസ് ഡോളറാണ്. ഓസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങളും ക്വാഡനെ പിന്തുണച്ച് രംഗത്തെത്തി

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement