ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ദീര്‍ഘവീഷണവും ഒപ്പം പ്രവര്‍ത്തനവും ഒരുമ്മിപ്പിക്കുന്ന നൂറ്റാണ്ടിലെ ആദ്യ ബജറ്റ് അവതരിപ്പിച്ച നിര്‍മ്മല സീതാരാമനേയും ധനവകുപ്പിനേയും അഭിനന്ദിച്ചുകൊണ്ടാണ് മോഡി കേന്ദ്ര ബജറ്റിനെ പ്രശംസിച്ചത്. പുതിയ പ്രഖ്യാപനത്തിലൂടെ തൊഴിലവസരങ്ങള്‍ കൂടും. പുതിയ 100 വിമാനത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുമെന്നാണ് മോദി അവകാശപ്പെട്ടു.
ബജറ്റ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് വിദ്യാർത്ഥികൾക്കാണ്. കയറ്റുമതിക്ക് ആക്കം കൂട്ടും. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്നതാണ് ബജറ്റ്. ബജറ്റ് നിർദ്ദേശങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. പുതിയ വിമാനത്താവളങ്ങളുടെ വരവോടെ ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളില്‍ വര്‍ധനവ് ഉണ്ടാകും. ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വിമാനത്താവളങ്ങള്‍ വളരെ പ്രാധാന്യമേറിയതാണ്. തൊഴിലവസരങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന മേഖലകളാണ് കൃഷി, സംഭരംക മേഖലകള്‍, ടെക്‌സ്‌റ്റൈയില്‍, ടെക്‌നോളജി എന്നിവ. ഈ നാലു മേഖലകള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് ബജറ്റ് എന്നതും മോഡി പറഞ്ഞു.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ബജറ്റില്‍ 16 ഇന കര്‍മ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. ഇതിലൂടെ ഗ്രാമീണ മേഖലയില്‍ തൊഴില്‍ വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon