ന്യൂഡൽഹി: നിർഭയ കേസിൽ നാലു പ്രതികളുടെയും വധശിക്ഷ ഒന്നിച്ചേ നടപ്പിലാക്കാനാവൂ എന്ന് സുപ്രീം കോടതി. പ്രതികളിൽ ഒരാള്‍ നിയമ നടപടികൾ പൂർത്തിയാക്കാൻ ബാക്കിയുണ്ട്. ഇതിനായി ഒരാഴ്ചത്തെ സമയം ഡൽഹി ഹൈക്കോടതി നല്‍കിയിട്ടുണ്ട്. അതുവരെ കാത്തിരിക്കാൻ ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ച് പറഞ്ഞു. തുടർന്ന് ഹർജി ചൊവ്വാഴ്ചയിലേക്ക് മാറ്റി. ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ ഇടപെടുന്നതിനും ബെഞ്ച് വിസമ്മതിച്ചു. വധശിക്ഷ നടപ്പാക്കാൻ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ നൽകിയ ഹർജി ഇന്ന് പട്യാല ഹൗസ് കോടതി പരിഗണിക്കും.
https://ift.tt/2wVDrVvനിർഭയ കേസ്: നാലു പ്രതികളുടെയും വധശിക്ഷ ഒന്നിച്ചേ നടപ്പിലാക്കാനാവൂ; സുപ്രീം കോടതി
Previous article
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം നാളെ
This post have 0 komentar
EmoticonEmoticon