കൊല്ലം: കൊല്ലം പുനലൂരില്‍ കടബാധ്യതയെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്തു. പുനല്ലൂര്‍ പ്ലാത്തറ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്.
വീടു വയ്ക്കാനായി നാലു ലക്ഷം രൂപ 2016ലാണ് പത്തനാപുരം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും അജയകുമാര്‍ വായ്പയെടുത്തത്.
എന്നാല്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രവാസിയായിരുന്ന അജയകുമാര്‍ നാട്ടിലേക്ക് തിരിച്ചു വന്നു. ഇതോടെ വായ്പ അടയ്ക്കാനാകാതെയായി.
തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടി ബാങ്ക് അധികൃതര്‍ സ്വീകരിച്ചു.
This post have 0 komentar
EmoticonEmoticon