ads

banner

Tuesday, 4 February 2020

author photo

തിരുവനന്തപുരം: പട്ടത്തുള്ള എഡിജിപി ഇന്റലിജൻസ് ഓഫീസിലെ ഞെട്ടിക്കുന്ന അഴിമതിക്കഥകൾക്ക് പിന്നാലെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാശ്യാസ്യക്കഥകളും പുറത്താകുന്നു. ഇന്റലിജൻസ് ഓഫീസിലെ തന്നെ ഒരു കൂട്ടം ജീവനക്കാരാണ് തങ്ങളുടെ സീനിയർ ഉദ്യോഗസ്ഥരുടെ 'അവിഹിത' കഥകൾ വെളിപ്പെടുത്തുന്നത്. 

ഓഫീസിലെ അഴിമതിയിൽ ആരോപണ വിധേയനായ സീനിയർ സൂപ്രണ്ട് ബൈജു മാത്യുവിന് നേരെത്തന്നെയാണ് ഗുരുതര ലൈംഗിക ആരോപണങ്ങളും ഉയരുന്നത്. സ്‌ത്രീകളായ ഉദ്യോഗസ്ഥരുടെ അത്യാവശ്യ ഫയലുകളിൽ speak എന്ന് കുറിക്കുകയും ഫയലിനെ കുറിച്ച് സംസാരിക്കാൻ ഇയാളുടെ ഓഫീസ് റൂമിലേക്ക് എത്തിയാൽ  ലൈംഗിക ചുവയോട് സംസാരിക്കുക ഇയാളുടെ പതിവാണ്. രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ചും ഇയാൾ ഇത്തരത്തിൽ സംസാരിക്കാറുണ്ട്.

നേരത്തെ ഇയാളുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ചോദ്യം ചെയ്‌ത സുശീല എന്ന ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേരെ ബൈജു മാത്യു സ്ഥലം മാറ്റിയിരുന്നു. അതിന് ശേഷം മറ്റുള്ളവരോട് ലൈംഗിക ചുവയോടെ സംസാരിക്കുമ്പോൾ അവർ പരാതിപ്പെട്ടാൽ ഇവരെ പോലെ ദൂരെ ഇടങ്ങളിലേക്ക് സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുക പതിവാണ്. 

അതേസമയം, ബൈജു മാത്യുവിന് ഏതാനും ഇഷ്ടക്കാരും ഡിപ്പാർട്മെന്റിൽ തന്നെയുണ്ട്. ഇവരെ ബൈജു അകമഴിഞ്ഞ് സഹായിക്കുകയും ബാക്കിയുള്ളവരെ ഉപദ്രവിക്കുകയുമാണ് ചെയ്‌ത്‌ വരുന്നത്. അതുകൂടാതെ, ഇയാൾ ഇയാളുടെ ഇഷ്ടക്കാരായ സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഏർപ്പെടുത്തുകയും ശേഷം ഇതിന്റെ പേരിൽ വീടുകളിൽ ഇയാൾ മറ്റു ആവശ്യങ്ങൾക്കായി എത്തുകയും പതിവാണെന്നും ആരോപണമുണ്ട്. ഇയാൾ ട്യൂഷൻ എടുപ്പ് കാരണം പല കുടുംങ്ങങ്ങളും ശിഥിലമായിട്ടുണ്ടെന്നും ഓഫീസിലെ മറ്റുള്ളവർ ആരോപിക്കുന്നു. 

ഇയാൾ ട്യൂഷൻ എന്ന പേരിൽ കയറുന്ന വീടുകളിലെ കുട്ടികളെ കൗൺസിലിംഗിന് വിധയേമാക്കിയാൽ ഇയാളുടെ അനാശ്യാസ കഥകളുടെ ഞെട്ടിക്കുന്ന കൂടുതൽ കഥകൾ പുറത്തുവരുമെന്നും ആരോപണം ഉന്നയിക്കുന്ന മറ്റു ഉദ്യോഗസ്ഥർ പറയുന്നു. ഒരു ഉദ്യോഗസ്ഥയുടെ വീട്ടിൽ ബൈജു മാത്യുവും മറ്റൊരു പുരുഷ ഉദ്യോഗസ്ഥനും ഒരു സ്ത്രീ ഉദ്യോഗസ്ഥയും പതിവായി സമ്മേളിക്കാറുണ്ടെന്നും ആരോപണമുണ്ട്. ഈ സംഭവങ്ങളെകുറിച്ചെല്ലാം അന്വേഷണം നടത്തണമെന്നും ആവശ്യമുയരുനുണ്ട്. 

അതേസമയം, ഒരു സ്‌ത്രീ ഉദ്യോഗസ്ഥ കഴക്കൂട്ടത്തെ ഒരു ഹോട്ടലിലെ സ്ഥിരം സന്ദർശകയാണെന്നും ഇവരെ കാണാൻ ഏതാനും മറ്റു ഉദ്യോഗസ്ഥർ ഹോട്ടലിൽ എത്തുന്നതായും ആരോപണമുണ്ട്. ഇക്കാര്യത്തെക്കുറിച്ചും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement