ads

banner

Monday, 17 February 2020

author photo

ന്യൂഡൽഹി: ഷഹീന്‍ ബാഗ് സമരക്കാരെ ഉടന്‍ ഒഴിപ്പിക്കില്ല. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനെ നിയോഗിച്ചു. പൗരത്വനിയമത്തിനെതിരെ പരസ്യനിലപാടെടുത്ത അഡ്വക്കറ്റ് സഞ്ജയ് ഹെഗ്ഡെയ്ക്കാണ് ചുമതല. സമരക്കാരെ അനുനയിപ്പിക്കാന്‍ ഹെഗ്ഡെയ്ക്ക് ആരുടെ സഹായം വേണമെങ്കിലും സ്വീകരിക്കാമെന്ന് ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. തിങ്കളാഴ്ചയ്ക്കകം ഹെഗ്ഡെ റിപ്പോര്‍ട്ട് നല്‍കണം.

ഹെഗ്ഡെയെ നിയമിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തെങ്കിലും സുപ്രീംകോടതി വഴങ്ങിയില്ല. അറുപത് ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്ക‍ാര്‍ ഒന്നും ചെയ്തില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണ്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യം മുന്നോട്ടുപോകുന്നത്. എന്നാല്‍ റോഡ് പൂര്‍ണമായി ഉപരോധിച്ചുള്ള സമരങ്ങള്‍ ഒഴിവാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement