ഗുവാഹത്തി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ കോകരാഝറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ചിലപ്പോഴൊക്കെ നേതാക്കന്മാര്‍ എന്നെ വടികൊണ്ട് മര്‍ദിക്കുന്ന കാര്യം പറയുന്നു. എന്നാല്‍ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷാകവചം എനിക്ക് മേൽ ഉള്ളതിനാൽ എത്ര വടികൊണ്ട് അടിച്ചാലും എനിക്ക് ഒന്നും സംഭവിക്കുകയില്ല", എന്നായിരുന്നു മോദിയുടെ വാക്കുകള്‍.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ ആറുമാസം കഴിഞ്ഞ് മോദിക്ക് വീടിനു പുറത്തിറങ്ങാനാകില്ലെന്നും രാജ്യത്തെ യുവാക്കള്‍ അദ്ദേഹത്തെ വടി കൊണ്ട് അടിക്കുമെന്നും കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മോദി ഇന്ന് അസമിലെ റാലിയില്‍ നല്‍കിയത്. പാര്‍ലമെന്റ് പൗരത്വ നിയമ ഭേദഗതി നിയമം പാസാക്കിയതിനു ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി അസം സന്ദര്‍ശിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon