ads

banner

Tuesday, 4 February 2020

author photo

ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്രം കേരളത്തിന് അടിയന്തര സഹായം നൽകണമെന്ന് സിപിഐ എംപി ബിനോയ് വിശ്വം. രാജ്യസഭയിൽ വെച്ചാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഉടൻ ആരോഗ്യ സംഘത്തെ അയക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതേ സമയം രോഗ ലക്ഷണങ്ങളുമായി പഞ്ചാബിൽ ചികിത്സ തേടാൻ വിസമ്മതിച്ച ആൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു. ശൂന്യവേളയിലാണ് രാജ്യസഭയിൽ കൊറോണ വിഷയം എംപിമാർ ഉന്നയിച്ചത്. കേരളത്തിൽ മൂന്ന് കൊറോണ വൈറസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉടൻ കേന്ദ്ര സർക്കാർ മെഡിക്കൽ സംഘത്തെ അയക്കണമെന്ന് ബിനോയ് വിശ്വം എംപി രാജ്യ സഭയിൽ ആവശ്യപ്പെട്ടു.

അതിനിടെ കൊറോണ പോസറ്റീവ് എന്ന് ഫലം ലഭിച്ച മലയാളി വിദ്യാർത്ഥികൾക്കൊപ്പം ചൈനയിൽ നിന്ന് വിമാനത്തിൽ സഞ്ചരിച്ച 4 പേരെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവർ സ്വയം ആശുപത്രിയിൽ എത്തുകയായിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement